വ്യത്യത്ഥ നിരക്കുകൾ ഈടാക്കുന്ന പദ്ധതി ജനുവരി 31-ന് ആരംഭിക്കുമെന്ന് ദുബായ് ടോൾ-ഗേറ്റ് ഓപ്പറേറ്റർ സാലിക് പ്രഖ്യാപിച്ചു.
എമിറേറ്റിലെ എല്ലാ സാലിക് ഗേറ്റുകൾക്കും പുതിയ നിരക്ക് ഘടന ബാധകമാകും.
പ്രവൃത്തി ദിവസങ്ങളിൽ, തിരക്കേറിയ സമയങ്ങളിൽ (രാവിലെ 6:00 മുതൽ 10:00 വരെയും വൈകുന്നേരം 4:00 മുതൽ രാത്രി 8:00 വരെയും) 6 ദിർഹം ആയിരിക്കും നിരക്ക്.
തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 10:00 മുതൽ 4 വരെയും രാത്രി 8:00 മുതൽ 1:00 വരെയും) 4 ദിർഹം ആയിരിക്കും ടോൾ.
പുലർച്ചെ 1:00 മുതൽ രാവിലെ 6:00 വരെ ടോൾ-ഫ്രീ പാസിനുള്ള സമയമായിരിക്കും.
പൊതു അവധി ദിവസങ്ങൾ, പ്രത്യേക അവസരങ്ങൾ അല്ലെങ്കിൽ പ്രധാന ഇവൻ്റുകൾ ഒഴികെയുള്ള ഞായറാഴ്ചകളിൽ, ടോൾ 4 ദിർഹം ആയിരിക്കും ടോൾ.
റമദാൻ കാലത്ത് ഒഴികെ വർഷം മുഴുവനും ഈ സമയങ്ങൾ ബാധകമാണ്. റമദാൻ കാലത്ത് രാവിലെ 9:00 മുതൽ വൈകുനേനരം 5:00 വരെ തിരക്കേറിയ സമയമായി കണക്കാക്കും.
പുണ്യമാസത്തിലെ തിരക്കില്ലാത്ത സമയം രാവിലെ 7:00 മുതൽ 9:00 വരെയും വൈകുന്നേരം 5:00 മുതൽ പുലർച്ചെ 2:00 വരെയും ആയിരിക്കും.
റമദാനിൽ പുലർച്ചെ 2:00 മുതൽ 7:00 വരെ ടോൾ ഫ്രീ പാസിനുള്ള സമയമായിരിക്കും.

ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി
യുഎൻ ജലസമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു
വ്യാജ ഡിജിറ്റൽ കറൻസി ട്രേഡിംഗ് നടത്തിയ ആറ് അംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
സൗദി അറേബ്യയിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ ഫ്ലൈദുബായ് റദ്ദാക്കി
