വിദ്യാഭ്യാസ മന്ത്രാലയം ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്ററിനുള്ള തയ്യാറെടുപ്പിനായി സ്കൂൾ ലീഡർമാർ, അധ്യാപകർ, മേഖലയിലെ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ 24,000-ത്തിലധികം പേരെ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് 'സ്പെഷ്യലൈസ്ഡ് ട്രെയിനിംഗ് വീക്ക്' ആരംഭിച്ചു.
'സ്പെഷ്യലൈസ്ഡ് ട്രെയിനിംഗ് വീക്കി'ൽ 66-ലധികം വർക്ക്‌ഷോപ്പുകളാണ് അവതരിപ്പിക്കുന്നത്.
അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഗുണനിലവാരവും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് വർക്ക്‌ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്
വിവിധ വിഷയങ്ങളിലെ വിദഗ്ധർ പരിപാടിക്ക് നേതൃത്വം നല്കും. ഏകദേശം 240 പരിശീലന മണിക്കൂറുകൾ ഉൾക്കൊള്ളുന്നതാണ് വർക്ക്‌ഷോപ്പ്.
അദ്ധ്യാപകരുടെ പ്രത്യേക ആവശ്യങ്ങൾ, സമീപകാല ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങൾ, ഫലപ്രദമായ അധ്യാപനത്തിന് ആവശ്യമായ വൈദഗ്ധ്യങ്ങൾ തുടങ്ങിവയാണ് ഉൾക്കൊള്ളിച്ചരിക്കുന്നത്.
വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുക, പ്രകടനം വർദ്ധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ സൂചകങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
