ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഡല്‍ഹിയില്‍ പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്നാണ് പടക്കങ്ങള്‍ പൊട്ടിച്ചത്.
രൂക്ഷമായ വായു മലിനീകരണത്തില്‍ ഡല്‍ഹിയും പരിസര പ്രദേശങ്ങളും.ദീപാവലി ആഘോഷങ്ങള്‍ക്കുശേഷമാണ് സ്ഥിതി കൂടുതല്‍ മോശമായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടു. മൂടല്‍ മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്.
നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്കുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഡല്‍ഹിയില്‍ പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്നാണ് പടക്കങ്ങള്‍ പൊട്ടിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാര സൂചിക ഉയര്‍ന്നുതന്നെയാണ്. ഡല്‍ഹിക്ക് അടുത്തുള്ള നഗരങ്ങളിലും സ്ഥിതി മോശമാണ്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
