യുഎഇ എല്ലാക്കാലവും തൊഴിലാളികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുകയും തുടർന്നും മാനുഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
ലോക മാനുഷിക ദിനത്തോടനുബന്ധിച്ച് കാരുണ്യ പ്രവർത്തകരെ അഭിനന്ദിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മാനുഷിക സഹായവും പിന്തുണയും ആവശ്യമുള്ള ദശ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ സന്നദ്ധ പ്രവർത്തകർ ചെലുത്തുന്ന സ്വാധീനത്തെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു.
യുഎഇ എല്ലാക്കാലവും തൊഴിലാളികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുകയും തുടർന്നും മാനുഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രർക്കും ദുർബലർക്കും ആശ്വാസവും പിന്തുണയും നൽകുന്നതിന് വേണ്ട മാനുഷിക പ്രവർത്തനങ്ങൾക്കായുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
