റോഡിൻ്റെ മധ്യ ഭാഗത്തു വാഹനം നിർത്തിയിടരുത് ; അപകടങ്ങളെ കുറിച്ച്  ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

@AbuDhabiPoliceHQ

ഇതുമായി ബന്ധപ്പെട്ട വീഡിയോ അബുദാബി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

റോഡിൻ്റെ മധ്യ ഭാഗത്തു വാഹനം നിർത്തിയിടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച്  ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ അബുദാബി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ റോഡിൽ നിന്ന് അത്യാഹിത മേഖലകളിലേക്ക് മാറ്റണമെന്നും ഹസാർഡ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്നും മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടി  വാഹനങ്ങൾക്ക് പിന്നിൽ  റിഫ്ലക്ടീവ് എമർജൻസി ട്രയാംഗിൾ സ്ഥാപിക്കണമെന്നും തുടർന്ന് 999 എന്ന എമർജൻസി നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കാമെന്നും പൊലീസ്‌  നിർദ്ദേശിച്ചു.

ഈ നടപടികൾ ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് അബുദാബി പോലീസ് കൂട്ടിച്ചേർത്തു.

കൂടാതെ വേഗപരിധി പാലിക്കാനും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ട്രാഫിക് സിഗ്നലുകൾ നിരീക്ഷിക്കാനും പൊലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി.

More from UAE