റാസൽഖൈമയിൽ ഗതാഗത തർക്കത്തിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു; പ്രതിയെ അറസ്റ്റ് ചെയ്തു

file photo

ഗതാഗത തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ വെടി-വച്ചു കൊന്ന കേസിൽ പ്രതിയായ ഒരാളെ റാസൽഖൈമ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുങ്ങിയ ഇടവഴിയിലൂടെ വാഹനം കടന്നുപോകാൻ ശ്രമിച്ചതിനെ-ച്ചൊല്ലിയുണ്ടായ തർക്കത്തോടെ-യാണ് സംഭവം ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു. തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു.

വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പോലീസ് പെട്ടെന്ന് സ്ഥലത്തെത്തുകയും സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

പ്രതിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടി, തോക്ക് പിടിച്ചെടുത്തു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

പൊതുജനങ്ങൾ ദൈനംദിന ഇടപെടലുകളിൽ ശാന്തത പാലിക്കണമെന്ന് റാസൽഖൈമ പോലീസ് അഭ്യർത്ഥിച്ചു.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആർക്കും ഗുരുതരമായ, നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.