
ഗതാഗത തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ വെടി-വച്ചു കൊന്ന കേസിൽ പ്രതിയായ ഒരാളെ റാസൽഖൈമ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുങ്ങിയ ഇടവഴിയിലൂടെ വാഹനം കടന്നുപോകാൻ ശ്രമിച്ചതിനെ-ച്ചൊല്ലിയുണ്ടായ തർക്കത്തോടെ-യാണ് സംഭവം ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു. തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു.
വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പോലീസ് പെട്ടെന്ന് സ്ഥലത്തെത്തുകയും സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
പ്രതിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടി, തോക്ക് പിടിച്ചെടുത്തു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പൊതുജനങ്ങൾ ദൈനംദിന ഇടപെടലുകളിൽ ശാന്തത പാലിക്കണമെന്ന് റാസൽഖൈമ പോലീസ് അഭ്യർത്ഥിച്ചു.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആർക്കും ഗുരുതരമായ, നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.