റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ

WAM

യുഎഇയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ ആകെ എണ്ണം 7,997 ആയി

റഷ്യ, ഉക്രെയ്ൻ രാജ്യങ്ങളുമായി  യു എ ഇ നടത്തിയ ഇരുപത്തിയാറാമത്തെ മധ്യസ്ഥശ്രമം വിജയകരം.  മധ്യസ്ഥതയിലൂടെ  ഇരുപക്ഷത്തുനിന്നും 103 തടവുകാരെ വീതം മോചിപ്പിച്ചെന്നും യുഎഇ  അറിയിച്ചു. 
ഇതോടെ  യുഎഇയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ ആകെ എണ്ണം 7,997 ആയി.

യു എ ഇ യെ വിശ്വസ്തനായ അന്താരാഷ്ട്ര മധ്യസ്ഥൻ എന്ന നിലയിൽ  കണ്ട് സഹകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള  പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിൽ 
യു എ ഇ   കാണിക്കുന്ന പ്രതിബദ്ധതയെ അംഗീകരിച്ചതിനും  ഇരുരാജ്യങ്ങളെയും യു എ ഇ  വിദേശകാര്യ മന്ത്രാലയം  അഭിനന്ദിച്ചു.

ഉക്രെയ്നിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും, മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും  മന്ത്രാലയം കൂട്ടിച്ചേർത്തു.

More from UAE