150 യുദ്ധത്തടവുകാരെ കൈമാറുന്നതിൽ വിജയകരമായി മധ്യസ്ഥത വഹിച്ചു യുഎഇ. യു എ ഇ യുടെ മധ്യസ്ഥതയിൽ ഇത് നാലാമത്തെ പ്രാവശ്യമാണ് തടവുകാരെ കൈമാറുന്നത്.
റഷ്യ ഉക്രെയ്‌ൻ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിൽ 150 യുദ്ധത്തടവുകാരെ കൈമാറുന്നതിൽ വിജയകരമായി മധ്യസ്ഥത വഹിച്ചു യുഎഇ. യു എ ഇ യുടെ മധ്യസ്ഥതയിൽ ഇത് നാലാമത്തെ പ്രാവശ്യമാണ് തടവുകാരെ കൈമാറുന്നത്. ഉക്രെയ്‌നിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള തുടർ ശ്രമങ്ങൾക്ക് യുഎഇയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യവും യു എ ഇ ചൂണ്ടിക്കാട്ടി.
2022 ഡിസംബറിൽ യുഎഇയുടെ മധ്യസ്ഥതയിൽ അമേരിക്കയും റഷ്യയും തമ്മിൽ രണ്ട് തടവുകാരെ കൈമാറ്റം ചെയ്തിരുന്നു.

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
