രാജ്യത്തിൻറെ വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക് ശ്രേഷ്ഠം; ഷെയ്ഖ് മുഹമ്മദ്

WAM

പ്രാദേശിക മാധ്യമ വികസനത്തിന് മാധ്യമ പ്രവർത്തകർ നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രമുഖ എമിറാത്തി മാധ്യമ പ്രവർത്തകരെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചു.

യു എ ഇ യുടെ വികസനത്തിൽ മാധ്യമങ്ങളുടെ പങ്കിനെ അഭിനന്ദിച്ചു യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം . ദുബായ് മാധ്യമ വാർഷിക  സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.

പ്രാദേശിക മാധ്യമ വികസനത്തിന് മാധ്യമ പ്രവർത്തകർ നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രമുഖ എമിറാത്തി മാധ്യമ പ്രവർത്തകരെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചു.

ദുബായ് മീഡിയ കൗൺസിലിൻ്റെ ഒരു സംരംഭമാണ്  ദുബായ് മീഡിയ പയനിയേഴ്‌സ്.  പ്രാദേശിക മാധ്യമ മേഖലയുടെ  വികസനത്തിന്  കാര്യമായ സംഭാവനകൾ നല്കാൻ എമിറാത്തി മാധ്യമ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ മാർഗ്ഗ നിർദ്ദേശങ്ങളും വൈദഗ്ധ്യവും മാധ്യമ രംഗത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്. മാധ്യമ പ്രവർത്തകരുടെ മാർഗ നിർദ്ദേശങ്ങളും അനുഭവങ്ങളും യുവതലമുറയ്ക്ക് പ്രോത്സാഹനം നൽകുന്നതാണെന്നും  ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥരും മാധ്യമ നേതാക്കളും പങ്കെടുത്തു.  യുഎഇയുടെ മാധ്യമ വ്യവസായം മുന്നോട്ട് കൊണ്ടുപോകാനുള്ള  മാധ്യമ പ്രവർത്തകരുടെ  പ്രതിബദ്ധത എടുത്തു കാട്ടുന്നതായിരുന്നു വാർഷിക സമ്മേളനം.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.