യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാർ പൂർണ്ണമായി നടപ്പിലാക്കണമെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം
യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയിലെത്തിയതോടെ നയതന്ത്രത്തിന് ഊന്നൽ നൽകി യുഎഇ . നയതന്ത്ര കാര്യങ്ങളിൽ അന്താരാഷ്ട്ര നിയമം പാലിക്കുന്നതിന്റെ പ്രാധാന്യം യുഎഇ ആവർത്തിച്ചു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാർ പൂർണ്ണമായി നടപ്പിലാക്കണമെന്ന്
യു എ ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കരാറിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഉറപ്പാക്കണമെന്നും യു എ ഇ അഭിപ്രായപ്പെട്ടു. കരാറിൽ എത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നടത്തിയ ശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു.
കൂടാതെ, മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും യുഎഇ പിന്തുണ അറിയിച്ചു.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
