യുഎഇയുടെ  മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവ്

മൊത്ത ആഭ്യന്തര ഉൽപ്പാദനം 3 ശതമാനം വർധിച്ച് 485 ബില്യൺ ദിർഹത്തിലെത്തി

2026-ലെ ആദ്യ പാദത്തിൽ യുഎഇയുടെ  മൊത്ത ആഭ്യന്തര ഉൽപ്പാദനം 3 ശതമാനം വർധിച്ച് 485 ബില്യൺ ദിർഹത്തിലെത്തി. പ്രാദേശിക വെല്ലുവിളികൾക്കിടയിലും യു എ ഇ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്നതാണ് കണക്ക്. 

ഫെഡറൽ കോംപറ്റീറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം, എണ്ണ ഇതര ജിഡിപി 4.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഇതിന്റെ പങ്ക് 79.4 ശതമാനമായി ഉയർന്നു. 
ധനകാര്യം, വ്യാപാരം, വിവരസാങ്കേതികവിദ്യ, ആശയവിനിമയം തുടങ്ങിയ എണ്ണ ഇതര മേഖലകളുടെ സംഭാവന ദേശീയ സമ്പദ്‌വ്യവസ്ഥയിൽ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വികസന നയങ്ങളുടെ വിജയമാണ് ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ്  ഇതിലൂടെ  വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പ്രതികരിച്ചു. 

More from UAE