യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തി
യുഎഇയും പാകിസ്ഥാനും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തി. നിരവധി പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ ഇരുവരും അവലോകനം ചെയ്യുകയും ചെയ്തു. പാകിസ്ഥാനിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ യുഎഇ നൽകിയ തുടർച്ചയായ പിന്തുണയ്‌ക്ക് ഷെഹ്ബാസ് ഷെരീഫ് യുഎഇ പ്രെസിഡന്റിനു നന്ദിയും അഭിനന്ദനവും അറിയിച്ചു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
