യുഎഇയും കുവൈത്തും സാമ്പത്തിക, വികസന സഹകരണം ശക്തിപ്പെടുത്തും

wam

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം

യുഎഇയും കുവൈത്തും സാമ്പത്തിക, വികസന സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.  
കുവൈറ്റ് സന്ദർശന വേളയിൽ  യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.പശ്ചിമേഷ്യയിലെ സ്ഥിതി ഉൾപ്പെടെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ചകൾ നടത്തി. മേഖലയിലുടനീളം സ്ഥിരതയും ശാശ്വത സമാധാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നി പറഞ്ഞു. 
 

More from UAE