യുഎഇയിൽ 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കി

Thaspol Sangsee / Shutterstock.com

ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനെ പ്രോത്സാഹിപ്പിച്ചതിന് ഈ വർഷത്തിന്റെ ആദ്യ പകുതിയിലാണ്  സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കിയത്

 യുഎഇയിൽ 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കി. ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനെ പ്രോത്സാഹിപ്പിച്ചതിന് ഈ വർഷത്തിന്റെ ആദ്യ പകുതിയിലാണ്  സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കിയത്. 

അനൗദ്യോഗിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളെത്തുടർന്ന് ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുമായി ഏകോപിപ്പിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ്  നടപടി സ്വീകരിച്ചത്.

നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി മാത്രം ഇടപഴകാൻ കുടുംബങ്ങളോടും തൊഴിലുടമകളോടും മന്ത്രാലയം  അഭ്യർത്ഥിച്ചു. 

600-590-000 എന്ന നമ്പറിൽ വിളിച്ചോ അംഗീകൃത ഏജൻസികളുടെ പൂർണ്ണമായ ലിസ്റ്റ് ലഭ്യമായ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ താമസക്കാർക്ക് ഏജൻസികളെ പരിശോധിക്കാൻ കഴിയും.

More from UAE