യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ചാണ് തടവുകാർക്ക് മോചനം നൽകിയത്
യുഎഇയിലെ ജയിലുകളിലുള്ള 2,937 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ചാണ് തടവുകാർക്ക് മോചനം നൽകിയത്. ജയിൽ മോചിതരാകുന്നവർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബങ്ങളുടെ ഭാരം ലഘൂകരിച്ചു പ്രിയപ്പെട്ടവർക്ക് സന്തോഷം നൽകുന്നതിനുമുള്ള യു എ ഇ പ്രസിഡന്റിന്റെ താല്പര്യമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. സ്ഥിരത, സാമൂഹിക ഐക്യം, പുനരധിവാസത്തിനുള്ള അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉത്തരവ്.

54-ാമത് ഈദ് അൽ ഇത്തിഹാദ് ;ദുബായിൽ 2,025 തടവുകാർക്ക് മോചനം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ ജോർദാനിലെ ദുരിതാശ്വാസ സംരംഭം ശ്രദ്ധേയം
ഷാർജ എമിറേറ്റ് 'ശിശു സൗഹൃദ' നഗരം
