യുഎഇ സഹകരണത്തോടെ അന്താരാഷ്ട്ര ഓപ്പറേഷൻ ;430 മനുഷ്യക്കടത്ത് ഇരകളെ രക്ഷപ്പെടുത്തി ഇന്‍റര്‍പോള്‍

ജൂലൈയിൽ നടന്ന അഞ്ച് ദിവസത്തെ ഓപ്പറേഷനിൽ 286 ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്തു.

യുഎഇ ഉൾപ്പെടെ 47 രാജ്യങ്ങളുടെ സഹകരണത്തോടെ നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിലൂടെ ലോകമെമ്പാടുമുള്ള  430 മനുഷ്യക്കടത്ത് ഇരകളെ രക്ഷപ്പെടുത്തി ഇന്‍റര്‍പോള്‍. 
ജൂലൈയിൽ നടന്ന അഞ്ച് ദിവസത്തെ ഓപ്പറേഷനിൽ 286 ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്തു.4,000 അനധികൃത കുടിയേറ്റക്കാരെ തടയാനും സാധിച്ചു. 47 രാജ്യങ്ങളിൽ നിന്നുള്ള നിയമപാലകർ ജൂലൈ 5 മുതൽ 9 വരെനടന്ന  ഓപ്പറേഷൻ ലിബർറ്റെറയിൽ പങ്കെടുത്തു. യുഎഇ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇന്‍റര്‍പോള്‍ നടത്തിയ  പത്രസമ്മേളനത്തിലാണ് ഓപ്പറേഷൻ ദി ലിബർറ്റെറയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. മനുഷ്യക്കടത്ത് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന 500,000 ക്രോസ് ചെക്കുകൾ  ചെക്ക്പോസ്റ്റുകളിലും വിമാനത്താവളങ്ങളിലുമായി  ഓപ്പറേഷൻ സമയത്ത് നടത്തിയതായി അധികൃതർ അറിയിച്ചു.

More from UAE