യുഎഇ ഇസ്രായേലിൽ എംബസി തുറന്നു

യുഎഇ ഭക്ഷ്യ-ജല സുരക്ഷാ സഹമന്ത്രി മറിയം അൽഹൈരി ചടങ്ങിൽ പങ്കെടുത്തു

യുഎഇ ഇസ്രായേലിലെ എംബസി ഔദ്യോഗികമായി ഇന്ന് തുറന്നു. ടെൽ അവിവിൽ ഇസ്രയേലിലെ  യുഎഇ അംബാസഡർ മുഹമ്മദ് അൽ ഖജ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യുഎഇ ഭക്ഷ്യ-ജല സുരക്ഷാ സഹമന്ത്രി മറിയം അൽഹൈരിയും ചടങ്ങിൽ പങ്കെടുത്തു.
2020 സെപ്റ്റംബറിൽ ഒപ്പുവച്ച അബ്രഹാം  സമാധാന കരാറിനെത്തുടർന്നാണ്  എംബസി തുറന്നത്. ഇത്  ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണ്.
ടെൽ അവീവിലെ യുഎഇ എംബസി ആരംഭിക്കുന്നത്  ഇരു രാജ്യങ്ങളും യുഎഇയിലെ ജനങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ വളരുന്ന സുപ്രധാന നാഴികക്കല്ലായി മാറുമെന്ന്  പ്രതീക്ഷിക്കുന്നതായി ഇസ്രയേലിപ് യുഎഇ അംബാസഡർ മുഹമ്മദ് അൽ ഖജ പറഞ്ഞു. 

More from UAE

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.