യുഎഇ ഭക്ഷ്യ-ജല സുരക്ഷാ സഹമന്ത്രി മറിയം അൽഹൈരി ചടങ്ങിൽ പങ്കെടുത്തു
യുഎഇ ഇസ്രായേലിലെ എംബസി ഔദ്യോഗികമായി ഇന്ന് തുറന്നു. ടെൽ അവിവിൽ ഇസ്രയേലിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ഖജ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യുഎഇ ഭക്ഷ്യ-ജല സുരക്ഷാ സഹമന്ത്രി മറിയം അൽഹൈരിയും ചടങ്ങിൽ പങ്കെടുത്തു.
2020 സെപ്റ്റംബറിൽ ഒപ്പുവച്ച അബ്രഹാം സമാധാന കരാറിനെത്തുടർന്നാണ് എംബസി തുറന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണ്.
ടെൽ അവീവിലെ യുഎഇ എംബസി ആരംഭിക്കുന്നത് ഇരു രാജ്യങ്ങളും യുഎഇയിലെ ജനങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ വളരുന്ന സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേലിപ് യുഎഇ അംബാസഡർ മുഹമ്മദ് അൽ ഖജ പറഞ്ഞു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
