യു എ ഇ യിൽ ഭീഷണിപ്പെടുത്തുക എന്ന കുറ്റത്തിന് 10,000 ദിർഹം പിഴയും ഒരു വർഷം തടവും

നിയമത്തെക്കുറിച്ച്  ഔദ്യോഗിക  സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ്  യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരണം നൽകിയത് 

യു എ ഇ യിൽ ഭീഷണിപ്പെടുത്തുക എന്ന കുറ്റത്തിന് 10,000 ദിർഹം പിഴ. അപമാനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മറ്റൊരാളെ ഭീഷണിപ്പെടുത്തിയാൽ 10,000 ദിർഹം പിഴയും ഒരു വർഷം തടവും ചുമത്തുമെന്ന് 
യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു . നിയമത്തെക്കുറിച്ച്  ഔദ്യോഗിക  സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ്  യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരണം നൽകിയത് 
ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 353 അനുസരിച്ച് വാക്കാലോ പ്രവർത്തിയാലോ  രേഖാമൂലമോ മറ്റൊരാളിലൂടെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരാൾക്കും തടവും പിഴയും ലഭിക്കും .
കൂടാതെ, ആർട്ടിക്കിൾ 351 അനുസരിച്ച് മറ്റൊരാളെക്കുറിച്ചോ അവരുടെ സ്വത്തിനെക്കുറിച്ചോ വാക്കാലുള്ളതോ രേഖാമൂലമുള്ളതോ ഭീഷണി ഉയർത്തുകയോ അല്ലെങ്കിൽ മറ്റൊരാളെ അപമാനിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാൾക്കും ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷൻ പുറത്തു വിട്ട വിഡിയോയിൽ വ്യക്തമാക്കുന്നു. 

More from UAE