യു എ ഇ യിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ

File Photo

സെപ്റ്റംബർ 15 വരെയാണ് ഉച്ച വിശ്രമ നിയമം.  യുഎഇയിലുടനീളമുള്ള തുറന്ന സ്ഥലങ്ങളിൽ നേരിട്ട്  സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾക്ക്   ഉച്ചയ്ക്ക് 12:30 മുതൽ  3:00   വരെയാണ് നിരോധനം

യു എ ഇ യിൽ തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ പ്രഖ്യാപിച്ചു മാനവ വിഭവശേഷി മന്ത്രാലയം.  ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ച വിശ്രമ നിയമം.  യുഎഇയിലുടനീളമുള്ള തുറന്ന സ്ഥലങ്ങളിൽ നേരിട്ട്  സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾക്ക്   ഉച്ചയ്ക്ക് 12:30 മുതൽ  3:00   വരെയാണ് നിരോധനം. നിയമം ലംഘിച്ചാൽ  കമ്പനികൾക്ക്  ഒരു  ജീവനക്കാരന്  5000 ദിർഹം മുതലാണ് പിഴ ഈടാക്കുക. കൂടുതൽ തൊഴിലാളികൾ ഈ സമയത്തു പുറം തൊഴിലിൽ ഏർപ്പെട്ടാൽ  കമ്പനിക്ക്  50,000 ദിർഹം വരെ പിഴ ചുമത്തും.

അതേസമയം  ജലവിതരണം, വൈദ്യുതി, റോഡ് ജോലികൾ എന്നിവ പോലുള്ള ചില ജോലികളെ നിയമത്തിൽ നിന്ന്  ഒഴിവാക്കും. തൊഴിലാളികളുടെ  ആരോഗ്യവും സുരക്ഷയും ഉറപ്പാക്കി തൊഴിൽ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും  മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.  യു എ ഇ യിൽ തുടർച്ചയായി 20-ാം വർഷമാണ് ഈ നിയമം  നടപ്പിലാക്കുന്നത്. 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.