കോവിഡ് പരിശോധനകളിൽ വർദ്ധനവ് ; വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതായി പഠന റിപ്പോർട്ട്

അബുദാബി സെന്റര് ഫോർ പബ്ലിക് ഹെൽത്തും വിവിധ സർവ്വകാലാശാലകളിലെയും പ്രാദേശിക സ്ഥാപനങ്ങളിലെയും ഗവേഷകരും ചേർന്നാണ് പഠനം നടത്തിയത്

യു എ ഇ യിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിനാൽ  കോവിഡ് വ്യാപനം നിയന്ത്രിക്കാനും മരണ നിരക്ക് കുറയ്ക്കാനും സാധിച്ചതായി  പഠന റിപ്പോർട്ട്. അബുദാബി സെന്റര് ഫോർ പബ്ലിക് ഹെൽത്തും വിവിധ സർവ്വകാലാശാലകളിലെയും പ്രാദേശിക സ്ഥാപനങ്ങളിലെയും ഗവേഷകരും ചേർന്നാണ് പഠനം നടത്തിയത്. ഉയർന്ന നിലവാരത്തിലുള്ള ലാബുകളുടെ പ്രവർത്തനം, പരീക്ഷണ സമയം കുറച്ചുകൊണ്ടുള്ള ഡ്രൈവ് ത്രൂ സെന്ററുകളുടെ പ്രവർത്തന മികവ്, വൈറസ് നേരത്തെ കണ്ടെത്താൻ സാധിക്കുക ഇവയിലൂടെയെല്ലാം രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതായി പബ്ലിക് ഹെൽത്ത് സെന്റര് ഒഫീഷ്യൽ ഡോ.ഫരീദ അൽ ഹൊസാനി ചൂണ്ടിക്കാട്ടി. 

More from UAE