യു എ ഇ യിൽ ഇന്ന് 985 കോവിഡ് കേസുകൾ

2,59,569 ടെസ്റ്റുകളാണ് നടത്തിയത്

യു എ ഇ യിൽ ഇന്ന് 985 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,59,569 ടെസ്റ്റുകളാണ് നടത്തിയത്. 1,526 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 2043 ആയി. 10,668 സജീവ കേസുകളാണുള്ളത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസിൽ ഗണ്യമായ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകളിലുണ്ടായ കുറവ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിൽ രാജ്യം മുന്നോട്ട് വച്ച മാനദണ്ഡങ്ങൾ വിജയിച്ചതിന്റെ സൂചനയാണെന്ന് കഴിഞ്ഞ ദിവസം  ആരോഗ്യ മേഖല ഔദ്യോഗിക വക്താവായ ഡോ.ഫരീദ അൽ ഹൊസാനി ചൂണ്ടിക്കാട്ടിയിരുന്നു.

 

More from UAE