2,59,569 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 985 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,59,569 ടെസ്റ്റുകളാണ് നടത്തിയത്. 1,526 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 2043 ആയി. 10,668 സജീവ കേസുകളാണുള്ളത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസിൽ ഗണ്യമായ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകളിലുണ്ടായ കുറവ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിൽ രാജ്യം മുന്നോട്ട് വച്ച മാനദണ്ഡങ്ങൾ വിജയിച്ചതിന്റെ സൂചനയാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മേഖല ഔദ്യോഗിക വക്താവായ ഡോ.ഫരീദ അൽ ഹൊസാനി ചൂണ്ടിക്കാട്ടിയിരുന്നു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
