ഡീസൽ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി . ലിറ്ററിന് 2 ദിർഹം 78 ഫിൽസാണ് പുതുക്കിയ നിരക്ക്
യു എ ഇ യിൽ ആഗസ്ത് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. സ്പെഷ്യൽ 95 ലിറ്ററിന് 2 ദിർഹം 57 ഫിൽസാണ് പുതുക്കിയ നിരക്ക്. ജൂലൈയിൽ 2 ദിർഹം 58 ഫിൽസായിരുന്നു നിരക്ക്. സൂപ്പർ 98 ലിറ്ററിന് 2 ദിർഹം 69 ഫിൽസായിരിക്കും ഓഗസ്റ്റ് മാസം ഈടാക്കുക . ജൂലൈയിൽ 2 ദിർഹം 70 ഫിൽസായിരുന്നു നിരക്ക്. ഇ പ്ലസ് 91 2 ദിർഹം 51 ഫിൽസിൽ നിന്ന് 2 ദിർഹം 50 ഫിൽസായി കുറഞ്ഞു. അതേസമയം ഡീസൽ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി . ലിറ്ററിന് 2 ദിർഹം 78 ഫിൽസാണ് പുതുക്കിയ നിരക്ക്. ജൂലൈയിൽ 2 ദിർഹം 63 ഫിൽസായിരുന്നു ഡീസൽ വില.

വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി കസ്റ്റംസ്
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
