യു എ യിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യു എ ഇ ഔദ്യോഗിക സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
കുവൈറ്റ് അമീർ ഷെയ്ക്ക് സബാഹ് അൽ അഹമദ് അൽ ജാബീറിന്റെ നിര്യാണത്തിൽ യു എ ഇ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി. യു എ യിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യു എ ഇ ഔദ്യോഗിക സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. 91 വയസായിരുന്ന സബാഹ് അൽ അഹമദ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്നു. ആധുനിക കുവൈത്തിൻ്റെ ശില്പികളിൽ ഒരാളായ അദ്ദേഹം 40 വർഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈറ്റിന്റെ പതിനഞ്ചാം അമീറായിരുന്നു ഷെയ്ക്ക് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
