യു.എ.ഇ  ബറാക്ക ആണവോർജ്ജ പ്ലാന്റിന്റെ അവസാനത്തെ യൂണിറ്റ് പ്രവർത്തന സജ്ജീകരണങ്ങൾ ആരംഭിച്ചു

യൂണിറ്റിന്റെ പ്രവർത്തന സന്നദ്ധതയിലേക്കുള്ള വേഗത്തിലുള്ളതും സുരക്ഷിതവുമായ മാറ്റം ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ

യു.എ.ഇ  ബറാക്ക ആണവോർജ്ജ പ്ലാന്റിന്റെ നാലാമത്തെയും അവസാനത്തെയും യൂണിറ്റിന്റെ  പ്രവർത്തന സജ്ജീകരണങ്ങൾ ആരംഭിച്ചു. യു.എ.ഇ.യുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന്റെ ഓപ്പറേറ്റിംഗ് ലൈസൻസ് ലഭിക്കാൻ യൂണിറ്റ് തയ്യാറാണെന്ന് ഉറപ്പാക്കാനാണ് പരിശോധന നടക്കുക. നേരത്ത മൂന്ന് യൂണിറ്റുകളിൽ നിന്ന് പഠിച്ച പാഠങ്ങൾ യൂണിറ്റ് 4-ലേക്ക് ഫലപ്രദമായി പ്രയോഗിച്ചിരുന്നു. യൂണിറ്റിന്റെ പ്രവർത്തന സന്നദ്ധതയിലേക്കുള്ള വേഗത്തിലുള്ളതും സുരക്ഷിതവുമായ മാറ്റം ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായാൽ, യൂണിറ്റ് 4 ബറാക്ക പ്ലാന്റിന്റെ മൊത്തം ശുദ്ധമായ വൈദ്യുതി ഉൽപാദന ശേഷി 5.6 GW ആയി ഉയർത്തും. ഇത് യുഎഇയുടെ ആവശ്യത്തിന്റെ 25 ശതമാനത്തിന് തുല്യമാണ്.  

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.