യു എ ഇ തൊഴിൽ നിയമത്തിൽ ഭേദഗതി; നിയമം ലംഘിച്ചാൽ 1 മില്യൺ ദിർഹം പിഴ

file photo

വിവിധ കേസുകളിൽ തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ലഭിക്കുന്നതാണ് പുതിയ നിയമം.

യുഎഇ സർക്കാർ രാജ്യത്തെ തൊഴിൽ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു. തൊഴിലാളികളുടെ  അവകാശങ്ങളും കടമകളും വ്യക്തമായി നിർവചിക്കുന്നതിനും 
മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭേദഗതി. പുതിയ നിയമം അനുസരിച്ചു വിവിധ കേസുകളിൽ തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ലഭിക്കും.  ശരിയായ പെർമിറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, രാജ്യത്തേക്ക് കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലി നൽകുന്നതിൽ പരാജയപ്പെടുക, പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ പരിഗണിക്കാതെ വ്യാപാര  സ്ഥാപനങ്ങൾ 
അടച്ചുപൂട്ടുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി ജോലി  ചെയ്യിപ്പിക്കുന്നതിനും  ഇതേ പിഴകൾ ബാധകമാണ്.

വഞ്ചനാപരമായ എമിറേറ്റൈസേഷൻ ഉൾപ്പെടെയുള്ള  നിയമ വിരുദ്ധ  റിക്രൂട്ട്‌മെൻ്റ് രീതികൾക്ക് ക്രിമിനൽ ശിക്ഷകളും ലഭിക്കും. വ്യാജ റിക്രൂട്ട്‌മെൻ്റിൽ പിടിക്കപ്പെടുന്ന തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്തും. കൂടാതെ കേസിൽ  ഉൾപ്പെട്ട  ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പിഴകൾ വർദ്ധിക്കുകായും ചെയ്യും. തൊഴിൽദാതാവ് മിനിമം പിഴയുടെ 50 ശതമാനമെങ്കിലും അടയ്ക്കുകയോ  സാങ്കൽപ്പിക ജീവനക്കാർക്ക് ലഭിക്കുന്ന ഏതെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങൾ തിരികെ നൽകുകയോ  ചെയ്താൽ കോടതി വിധിക്ക് മുമ്പ് കേസുകൾ തീർപ്പാക്കാനും പുതിയ ഉത്തരവിലൂടെ സാധിക്കും.


 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.