ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശാനുസൃതമാണ് നീക്കം
യു എ ഇ അഞ്ചു ലക്ഷം ഡോസ് കോവിഡ് വാക്സിൻ ടുണീഷ്യയിലേക്ക് അയച്ചു.
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശാനുസൃതമാണ് നീക്കം.
ഈ ആഴ്ച ആദ്യം, ഷെയ്ഖ് മുഹമ്മദ് ടുണീഷ്യൻ പ്രസിഡന്റ് കൈസ് സെയ്ദുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. കോവിഡ് ന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചായിരുന്നു ചർച്ച.
2020 നവംബറിൽ യുഎഇ ടുണീഷ്യയിലേക്ക് 11 ടൺ മെഡിക്കൽ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, മൊബൈൽ ശ്വസന യൂണിറ്റുകൾ, പിപിഇ കിറ്റുകൾ എന്നിവ അയച്ചിരുന്നു.


എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
