തീ പിടിത്തത്തിനു വരെ സാധ്യതയുണ്ടെന്നും പോലീസ്
മൈക്രോവേവ് "സ്ലൈം" ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുതിയ സോഷ്യൽ മീഡിയ ട്രെൻഡ് കുട്ടികളിൽ ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. മൈക്രോവേവിൽ നിന്ന് കളിപ്പാട്ടം നീക്കം ചെയ്യുമ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും തീ പിടിത്തത്തിനു വരെ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാല അവധിക്കാലത്ത് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, , സോഷ്യൽ മീഡിയ ട്രെൻഡുകൾ അന്ധമായി അനുകരിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ അല്ലാതെ കുട്ടികളെ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ദുബായ് പോലീസ് ഓർമിപ്പിച്ചു.

ഷാർജ എത്തിഹാദ് റെയിൽ സ്റ്റേഷൻ ആക്സസ് ജോലി; ഗതാഗതം വഴിതിരിച്ചുവിടും
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി വീണ്ടും ദുബായ്
രാജ്യത്ത് ജൂലൈ മാസത്തെ പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചു
യു എ ഇ യുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി
