അംഗീകാരം ലഭിച്ച അഞ്ചാമത്തെ വാക്സിനാണ് മോഡേണ
അമേരിക്കൻ ഫാർമ കമ്പനി മോഡേണയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിനായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
യു എ ഇ യിൽ ഉപയോഗിക്കുന്നതിനു അംഗീകാരം ലഭിച്ച അഞ്ചാമത്തെ വാക്സിനാണ് മോഡേണ.
ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരത്തെ കണക്കിലെടുത്താണ് തീരുമാനം.
രോഗപ്രതിരോധത്തിന് മോഡേണ വളരെയധികം ഗുണം ചെയ്യുമെന്നും , ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും ആരോഗ്യ നിയന്ത്രണ മേഖല അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു.
നിലവിൽ ഫൈസർ-ബയോടെക്, ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക, സ്പുട്‌നിക് വി, സിനോഫാർം എന്നീ നാല് വാക്സിനുകൾ യുഎഇയിൽ ലഭ്യമാണ് .

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
