മന്ത്രാലയം അണ്ടർസെക്രട്ടറി റാങ്കോടെയാണ് നിയമനം
നാഷണൽ മീഡിയ അതോറിറ്റിയുടെ സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് റാഷിദ് അൽ ഷെഹ്ഹിയെ നിയമിച്ചു യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയം അണ്ടർസെക്രട്ടറി റാങ്കോടെയാണ് നിയമനം. യുഎഇയുടെ മാധ്യമ വിവരണം രൂപപ്പെടുത്തുക , വിലയിരുത്തുക ,നിരീക്ഷിക്കുക, മേഖലയുടെ പ്രശസ്തി വർദ്ധിപ്പിക്കുക എന്നിവ അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിനു കീഴിൽ വരും. മാധ്യമ പ്രതിസന്ധികൾ നേരത്തേ കണ്ടെത്തുക , ദേശീയ മാധ്യമ മേഖലയുമായി ബന്ധപ്പെട്ട അതോറിറ്റിയുടെ നയങ്ങൾ, നിയമനിർമ്മാണങ്ങൾ എന്നിവ തയ്യാറാക്കുക , മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തനങ്ങൾക്കും ലൈസൻസ് നൽകുക എന്നിവയെയ്‌ക്കെല്ലാം സയീദ് റാഷിദ് അൽ ഷെഹ്ഹി മേൽനോട്ടം വഹിക്കും. അൽ ഷെഹ്ഹി മുമ്പ് യുഎഇ മീഡിയ കൗൺസിലിന്റെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ കമേഷ്യൽ എയർ ടാക്സി വെർട്ടിപോർട്ടിന് യുഎഇ
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തീർപ്പാക്കുന്നതിന് അബുദാബിയിൽ പ്രത്യേക കോടതി
AI- സ്മാർട്ട് സിസ്റ്റത്തിന് തുടക്കം കുറിച്ച് ആർ ടി എ
ഗുരുതരമായ നിയമലംഘനം; സ്വകാര്യ സർവകലാശാലയുടെ ലൈസൻസ് റദ്ദാക്കി യുഎഇ മന്ത്രാലയം
