122 രാജ്യങ്ങളിലായി 165 ദശലക്ഷത്തിലധികം ആളുകളെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷൻ സഹായിക്കുന്നു
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷന്റെ നേട്ടങ്ങളെ പുകഴ്ത്തി
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 122 രാജ്യങ്ങളിലായി 165 ദശലക്ഷത്തിലധികം ആളുകളെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷൻ സഹായിക്കുന്നുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. താൻ അധ്യക്ഷത വഹിച്ച ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗിൽ വാർഷിക ബിസിനസ് റിപ്പോർട്ട് അംഗീകരിച്ചതായും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. കഴിഞ്ഞ വർഷം ഫൗണ്ടേഷന്റെ ആകെ ചെലവ് 2.3 ബില്യൺ ദിർഹമിലെത്തിയെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ജനങ്ങൾ അവരുടെ പ്രതീക്ഷകൾക്കൊപ്പം ജീവിതങ്ങൾ കെട്ടിപ്പടുക്കാൻ യു എ ഇ തെരഞ്ഞെടുക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3; യു എ ഇയ്ക്ക് ബഹ്റൈന്റെ പ്രശംസ
ഗാസ മുനമ്പിലേക്ക് 100 ടണ്ണിലധികം സഹായങ്ങളും അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും അയച്ചു യു എ ഇ
അപകടകരമായ രീതിയിൽ ബൈക്ക് ഡ്രൈവിങ്; റൈഡർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചു ദുബായ് പോലീസ്
യു എ ഇ യിൽ സർക്കാർ സേവനങ്ങളുടെ 50 ശതമാനവും AI ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ്
