മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സ്പ്രിങ് വെക്കേഷൻ തീയതി പ്രഖ്യാപിച്ചു

അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഈ തീയതികൾ ബാധകമായിരിക്കും.

എല്ലാ പൊതു സ്വകാര്യ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും സ്പ്രിങ് വെക്കേഷൻ തീയതി പ്രഖ്യാപിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവുമാണ് വസന്തകാല അവധി പ്രഖ്യാപിച്ചത്.  മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയായിരിക്കും അവധി.
അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഈ തീയതികൾ ബാധകമായിരിക്കും.

വിദ്യാഭ്യാസ, മാനവ വികസന, കമ്മ്യൂണിറ്റി വികസന കൗൺസിലിന്റെ (EHCD) അംഗീകാരത്തെ തുടർന്നാണ് പ്രഖ്യാപനം.
ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും മാർച്ച് 23 തിങ്കളാഴ്ച പുനരാരംഭിക്കും.

More from UAE