ഇന്നലെ 8 വിക്കറ്റിനാണ് ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടത്
ആറു മാസമായി ബയോ ബബിളിൽ ആയതിനാൽ മാനസികമായി തളർന്നു എന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബയോ ബബിളിൽ കഴിയുന്നതും വീട്ടുകാരിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്നതും താരങ്ങളുടെ പ്രകടത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ബുംറ പറഞ്ഞു. ടി-20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിനു ശേഷമാണ് ബുംറയുടെ പ്രതികരണം. കഴിഞ്ഞ ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനെത്തിയതു മുതൽ പല ഇന്ത്യൻ താരങ്ങളും ബയോ ബബിളിലാണ്.
ഇന്നലെ 8 വിക്കറ്റിനാണ് ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ട് വെച്ച 111 റൺസ് വിജയലക്ഷ്യം ന്യൂസീലൻഡ് 33 പന്ത് ശേഷിക്കെ മറികടന്നു. 49 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസിൻ്റെ ടോപ്പ് സ്കോററായത്. കിവീസിൻ്റെ രണ്ട് വിക്കറ്റുകളും ജസ്പ്രീത് ബുംറയാണ് വീഴ്ത്തിയത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
