മാതൃദിനത്തോടനുബന്ധിച്ചു യുഎഇയിലെയും ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും ആദരവ് അർപ്പിച്ചു അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
മാതൃദിനത്തോടനുബന്ധിച്ചു യുഎഇയിലെയും ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും ആദരവ് അർപ്പിച്ചു
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ . തങ്ങളുടെ കുട്ടികളിൽ അമ്മമാർ പകർന്നുനൽകുന്ന മൂല്യങ്ങളും ധാർമ്മികതയുമാണ് വരുംതലമുറകളെ സ്വാധീനിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മാതൃ ദിന സന്ദേശം.
അമ്മമാർ നന്മയുടെയും ദാനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. മക്കളെ ധീരന്മാരായി വളർത്തുന്നതിൽ അമ്മമാർക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മാതൃ ദിനത്തിൽ മാത്രമല്ല , എല്ലാ ദിവസവും അമ്മമാരോടുള്ള സ്നേഹവും ആദരവും കാത്തു സൂക്ഷിക്കണമെന്നും അവരുടെ
നിത്യമായ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്ഥിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
