ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം ഭാഗികമായി നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി
മഴ കാരണം വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെത്തുടർന്നു ദുബായിൽ ചില റോഡുകളിലേക്കുള്ള ഗതാഗതം ഭാഗികമായി നിർത്തി വച്ചതായി ദുബായ് റോഡ് ഗതാഗത വകുപ്പ് അറിയിച്ചു. അൽ മറാബാ സ്ട്രീറ്റിനും കഹ് രമൻ സ്ട്രീറ്റ്നും ഇടയിലുള്ള അൽ അസായാൽ സ്ട്രീറ്റ് ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം ഭാഗികമായി നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി.വെള്ളക്കെട്ടുകൾ ഒഴിവാക്കി റോഡുകൾ പൂർണ ഗതാഗത യോഗ്യമാകുന്നത് വരെ വാഹനമോടിക്കുന്നവർ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് , അൽ ഖൈൽ റോഡ് എന്നിവ തിരഞ്ഞെടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
