മയക്കുമരുന്നു പിടികൂടി റാസ് അൽ ഖൈമ പോലീസ്

മത്സ്യബന്ധന ബോട്ടിൽ 100 കിലോ ഹാഷിഷ് കടത്താനുള്ള ശ്രമമാണ്  റാസൽഖൈമ പോലീസ് പരാജയപ്പെടുത്തിയത്.

യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി റാസ് അൽ ഖൈമ പോലീസ്. മത്സ്യബന്ധന ബോട്ടിൽ 100 കിലോ ഹാഷിഷ് കടത്താനുള്ള ശ്രമമാണ്  റാസൽഖൈമ പോലീസ് പരാജയപ്പെടുത്തിയത്.  എമിറേറ്റ് തീരത്ത് നിന്ന് മത്സ്യബന്ധന ബോട്ടിൽ മയക്കുമരുന്ന് കടത്താൻ പോവുകയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് റാസൽഖൈമ പോലീസിലെയും കോസ്റ്റ് ഗാർഡിലെയും ആന്റി നാർക്കോട്ടിക് വിഭാഗത്തിലെയും  ഒരു സംഘം രൂപീകരിക്കുകയായിരുന്നു.

ബോട്ടിൽ നടത്തിയ റെയ്ഡിൽ ബോട്ടിൽ 103 കിലോ മയക്കുമരുന്ന് കണ്ടെത്തി. കള്ളക്കടത്തുകാരെ കസ്റ്റഡിയിലെടുത്തു. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.