മധുര പാനീയങ്ങൾക്കുള്ള എക്‌സൈസ് നികുതിയിൽ മാറ്റം വരുത്തി യു എ ഇ

@MOFUAE/ X

പാനീയത്തിലെ പഞ്ചസാരയുടെ  അളവുമായി ബന്ധിപ്പിക്കുന്നതാണ് നികുതി .

മധുര പാനീയങ്ങൾക്കുള്ള എക്‌സൈസ് നികുതിയിൽ മാറ്റം വരുത്തി യു എ ഇ.  പാനീയത്തിലെ പഞ്ചസാരയുടെ  അളവുമായി ബന്ധിപ്പിക്കുന്നതാണ് നികുതി . ഓരോ 100 മില്ലിയിലും പഞ്ചസാരയുടെ അളവനുസരിച്ചായിരിക്കും നികുതി തീരുമാനിക്കുക. അതായത്  അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിൽ  ഉല്പന്നത്തിന്റെ നികുതിയും കൂടുതലായിരിക്കും .ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും പുതുക്കിയ   നികുതി സംവിധാനം പ്രഖ്യാപിച്ചു. 
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക , പഞ്ചസാര ഉപഭോഗം കുറയ്ക്കുക, ഉൽപ്പന്നങ്ങളിലെ  പഞ്ചസാര കുറയ്ക്കാൻ നിർമ്മാതാക്കളെ  പ്രോത്സാഹിപ്പിക്കുക  തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമാണ് നികുതി സംവിധാനം പുതുക്കിയത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പുതിയ നികുതി സംവിധാനം വികസിപ്പിച്ചെടുത്തത്.   പഞ്ചസാരയുടെ  കൂടുതൽ ഉപയോഗത്തെകുറിച്ചു  ബോധവൽക്കരണ കാമ്പെയ്‌നുകളും സംഘടിപ്പിക്കും. 2026 ന്റെ തുടക്കത്തിൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.  


 


 

More from UAE