എമിറേറ്റ്സ് ലേലവുമായി സഹകരിച്ച് അബുദാബി പോലീസാണ് ദി മോസ്റ്റ് നോബൽ നമ്പേഴ്സ് ലേലത്തിൻ്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്
മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പെയ്നെ പിന്തുണയ്ക്കുന്നതിനായി അബുദാബിയിൽ പ്രത്യേക നമ്പറുകളുടെ ഓൺലൈൻ ചാരിറ്റി ലേലത്തിലൂടെ 78.3 ദശലക്ഷം ദിർഹം സമാഹരിച്ചു. എമിറേറ്റ്സ് ലേലവുമായി സഹകരിച്ച് അബുദാബി പോലീസാണ് ദി മോസ്റ്റ് നോബൽ നമ്പേഴ്സ് ലേലത്തിൻ്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്. സാധാരണ വാഹനങ്ങൾക്കായുള്ള 555 അബുദാബി ലൈസൻസ് പ്ലേറ്റുകളുടെ ഒരു ശേഖരം ലേലത്തിൽ പ്രദർശിപ്പിച്ചു .
മോട്ടോർ സൈക്കിളുകൾക്കും ക്ലാസിക് കാറുകൾക്കുമായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത പ്ലേറ്റ് നമ്പറുകളും ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് സഹായം നൽകിക്കൊണ്ട് സാമൂഹിക ഐക്യത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള യുഎഇ സമൂഹത്തിൻ്റെ പ്രതിബദ്ധതയാണ് നോബൽ നമ്പേഴ്സ് ഓൺലൈൻ ചാരിറ്റി ലേലത്തിൻ്റെ മൂന്നാം പതിപ്പിലെ ശക്തമായ ജനപങ്കാളിത്തം ചൂണ്ടിക്കാണിക്കുന്നതെന്നു അബു ദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്റൂയി പറഞ്ഞു.
അമ്മമാരെ ആദരിക്കുന്നതിനും സമൂഹത്തിനു വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനുമായാണ് മദേഴ്സ് എൻഡോവ്മെൻ്റ് കാമ്പെയ്ൻ നടത്തുന്നത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
