
രാജ്യത്തുടനീളമുള്ള യഥാർത്ഥ ഭക്ഷ്യ നഷ്ടവും മാലിന്യവും അളക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
ഭക്ഷ്യനഷ്ടം, മാലിന്യം എന്നിവ ട്രാക്ക് ചെയ്യുന്നതിനായി യുഎഇ രാജ്യവ്യാപകമായി പഠനം ആരംഭിച്ചു
നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനിഷ്യേറ്റീവ് ആയ നെമയുടെ നേതൃത്വത്തിൽ, ഏഴ് എമിറേറ്റുകളിലും വീടുകൾ, ബിസിനസ് സ്ഥാപനങ്ങള്, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള 3,000 പേർ പങ്കെടുക്കുന്ന 18 മാസത്തെ പഠനമാണിത്.
മുഴുവൻ ഭക്ഷ്യ മൂല്യ ശൃംഖലയിലും ഭക്ഷണം എങ്ങനെ, എവിടെ പാഴാക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരാധിഷ്ഠിത റിപ്പോർട്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി, 2030 ആകുമ്പോഴേക്കും ഭക്ഷ്യനഷ്ടവും മാലിന്യവും പകുതിയായി കുറയ്ക്കുക എന്ന യുഎഇയുടെ ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.