ബ്ലാക് പോയിന്റ് ഒഴിവാക്കാൻ അവസരം

Elements Envato/ For Illustration

യുഎഇയിൽ സ്‌കൂൾ അധ്യയന വർഷത്തിൻ്റെ ആദ്യ ദിനത്തിൽ  ട്രാഫിക് നിയമ ലംഘനങ്ങൾ ഒഴിവാക്കിയാൽ  ട്രാഫിക് റെക്കോർഡുകളിൽ ബ്ലാക് പോയിന്റ് ഉള്ളവർക്ക് നാല് ബ്ലാക്ക് പോയിൻ്റുകൾ നീക്കം ചെയ്യാൻ അവസരം

യുഎഇയിൽ  സ്‌കൂൾ അധ്യയന വർഷത്തിൻ്റെ ആദ്യ ദിനത്തിൽ  ട്രാഫിക് നിയമ ലംഘനങ്ങൾ ഒഴിവാക്കിയാൽ  ട്രാഫിക് റെക്കോർഡുകളിൽ ബ്ലാക് പോയിന്റ് ഉള്ളവർക്ക് നാല് ബ്ലാക്ക് പോയിൻ്റുകൾ നീക്കം ചെയ്യാൻ അവസരം ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ അപകട രഹിത ദിന ത്തിൻ്റെ ഭാഗമായി  ഓഗസ്റ്റ് 26നാണ് ഈ സംരംഭം. 

ബ്ലാക്ക് പോയിൻ്റ് കിഴിവിന് യോഗ്യത നേടണമെങ്കിൽ അന്നേ ദിവസം അപകടമോ ട്രാഫിക് നിയമലംഘനമോ ഒഴിവാക്കുമെന്ന് ഡ്രൈവർമാർ ഓൺലൈനിലൂടെ ഒരു പ്രതിജ്ഞയിൽ ഒപ്പ് വെക്കണം. ബ്ലാക്ക് പോയിൻ്റ്  കിഴിവ് 
രണ്ടാഴ്ചയ്ക്ക് ശേഷം ബാധകമാകും.ഈ വർഷം മുഴുവനും ഗതാഗത സുരക്ഷ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നീക്കം. 

യുഎഇ ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാടുമായി യോജിച്ചു റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയാണു  കാമ്പയിൻ എന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹരിതി പറഞ്ഞു.

സ്‌കൂളുകൾക്ക് സമീപമുള്ള വേഗപരിധി പാലിക്കൽ, ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, സുരക്ഷിത  അകലം പാലിക്കുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക, അടിയന്തര വാഹനങ്ങൾക്ക് വഴി നൽകുക തുടങ്ങിയ നിർണായക സുരക്ഷാ നടപടികളെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവൽക്കരിക്കുകയും ചെയ്യും. 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.