യുഎഇ വ്യോമ പ്രതിരോധ സേന ബുധനാഴ്ച 3 ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടയുകയും ഇറാന്റെ 129 ഡ്രോണുകളിൽ 121 എണ്ണം നിർവീര്യമാക്കുകയും 8 എണ്ണം ബുധനാഴ്ച രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീഴുകയും ചെയ്തുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. .
ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം, രാജ്യത്തേക്ക് 189 ബാലിസ്റ്റിക് മിസൈലുകളാണ് എത്തിയതെന്നും അതിൽ 175 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും മന്ത്രാലയം പറഞ്ഞു.13 എണ്ണം കടലിൽ വീണു, ഒന്ന് രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു. കൂടാതെ 941 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി, 876 എണ്ണം തടഞ്ഞു, 65 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു.
8 ക്രൂയിസ് മിസൈലുകൾ കണ്ടെത്തി നശിപ്പിച്ചതിന്റെ ഫലമായി നേരിയതോതിൽ നാശനഷ്ടങ്ങൾക്ക് കാരണമായി. അവശിഷ്ടങ്ങൾ പതിച്ചത് മൂലമുണ്ടായ അപകടത്തിൽ മൂന്നു പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാർ മരിച്ചു. പരിക്കേറ്റ 68 പേരിൽ യുഎഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിട്രിയ ലെബനൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ്.
മിസൈലുകളും ഡ്രോണുകളും തടഞ്ഞുനിർത്തുന്നതുമൂലമാണ് രാജ്യത്തുടനീളം ശബ്ദങ്ങൾ കേൾക്കുന്നതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യം അതീവജാഗ്രതയിലാണെന്നും ഏത് ഭീഷണിയും നേരിടാൻ പൂർണ്ണമായും തയ്യാറാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സ്പ്രിങ് വെക്കേഷൻ തീയതി പ്രഖ്യാപിച്ചു
സൗദിയിലെ റാസ് തനുറ റിഫൈനറി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം നടന്നതായി ഊർജ്ജ മന്ത്രാലയം
ഫുജൈറയിൽ നിന്ന് നിരവധി ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തും
മാർച്ച് 9 തിങ്കളാഴ്ച വരെ സർവീസുകൾ നിർത്തിവച്ചതായി എയർ അറേബ്യ
