പാതിരാത്രി 12.20 ഓടെയായിരുന്നു
യു എ ഇ യെ ലക്ഷ്യമിട്ട് ഹൂതി തീവ്രവാദി സംഘം തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വഴിമധ്യേ തന്നെ നശിപ്പിച്ചതായി യു എ ഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ആളപായമില്ലെന്നും തകർത്ത മിസൈലിന്റെ ഭാഗങ്ങൾ ജനവാസമേഖലക്ക് വെളിയിൽ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. യെമൻ അൽ ജ്വാഫ് മേഖലയിൽ നിന്നാണ് മിസൈൽ ആക്രമണം നടന്നതെന്നും പാതിരാത്രി 12.20 ഓടെയായിരുന്നു ഇതെന്നും അധികൃതർ പറഞ്ഞു. ഏതാക്രമണത്തെ നേരിടാനും രാജ്യം പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
