36,000 ത്തോളം ആളുകൾക്കാണ് ഭക്ഷണ പദാർത്ഥങ്ങൾ ലഭിച്ചത്.
ബംഗ്ലാദേശിലെ അഭയാർഥിക്യാമ്പുകളിൽ 6.4 മില്യണിലധികം ഭക്ഷണം നൽകി യുഎഇയുടെ 100 ദശലക്ഷം ഭക്ഷണം കാമ്പെയ്ൻ ബംഗ്ലാദേശിൽ പൂർത്തിയാക്കി. ഭക്ഷ്യ വിതരണ ഡ്രൈവിൽ നിന്ന് 36,000 ത്തോളം ആളുകൾക്കാണ് ഭക്ഷണ പദാർത്ഥങ്ങൾ ലഭിച്ചത്. റോഹിംഗ്യൻ അഭയാർഥിക്യാമ്പുകളിലെ സ്റ്റോറുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനായി യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം നൽകുന്ന ഇ-വൗച്ചറുകളും വിതരണം ചെയ്തു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സംഘടിപ്പിച്ച 100 മില്യൺ മീൽ കാമ്പെയ്ൻ 216 മില്യൺ ഭക്ഷണം കൈവരിച്ച ശേഷം മെയ് മാസത്തിലാണ് സമാപിച്ചത്. ലക്‌ഷ്യം കണ്ടതിലും ഇരട്ടിയിലധികം ഭക്ഷണമാണ് ക്യാമ്പയിനിലേക്ക് ലഭിച്ചത്
മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലായി കുറഞ്ഞ വരുമാനമുള്ള കമ്മ്യൂണിറ്റികളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
ഡബ്ല്യുഎഫ്‌പിയുമായി സഹകരിക്കുന്നതിലൂടെ ജോർദാൻ, ബംഗ്ലാദേശ്, പലസ്തീൻ എന്നിവിടങ്ങളിൽ ഐറിസ് സ്കാനുകളും സംയോജിത ഡാറ്റാബേസുകളും ഉപയോഗിച്ച് വേഗത്തിലുള്ളതും കൃത്യവുമായ ഭക്ഷ്യസഹായ വിതരണം സാധ്യമാണ് എന്ന് എം ബിആർജിഐ ഡയറക്ടർ സാറാ അൽ നുയിമി പറഞ്ഞു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
