യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് കാമ്പയിൻ
ദുബായ് പോലീസ് പ്രൗഡ് ഓഫ് യുഎഇ കാമ്പെയ്നിന്റെ ഭാഗമായി 800 ഓളം യുഎഇ പതാകകൾ താമസക്കാർക്ക് വിതരണം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് കാമ്പയിൻ ആരംഭിച്ചത് . ഇന്റർനാഷണൽ ഗോൾഡൻ ഗ്രൂപ്പ് ,ദുബായിലുടനീളമുള്ള ടൂറിസ്റ്റ് പോലീസുമായും പോലീസ് സ്റ്റേഷനുകളുമായും സഹകരിച്ചുകൊണ്ട് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ലോജിസ്റ്റിക് സപ്പോർട്ടാണ് ഈ കമ്മ്യൂണിറ്റി സംരംഭത്തിന് നേതൃത്വം നൽകിയത്. .
ദേശീയ ഐഡന്റിറ്റി ആഘോഷിക്കുന്നതിനായി അൽ മർമൂം, മർഗാം, അൽ അവീർ, ലഹ്ബാബ്, അൽ ഖവാനീജ് എന്നിവിടങ്ങളിലെ താമസക്കാർക്കാണ് പതാകകൾ വിതരണം ചെയ്തത്.

LNG ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു
ദുബായ് റൈഡിൽ വൻപങ്കാളിത്തം
ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി
യുഎൻ ജലസമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു
