സുരക്ഷിതത്വവും സുസ്ഥിരതയും നിറഞ്ഞ ഒരു രാഷ്ട്രത്തിനായി പ്രാർത്ഥിച്ച് യുഎഇ നേതാക്കൾ
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രവാചകന്റെ കാരുണ്യം, സന്മനസ്സ്, ഐക്യം എന്നീ മൂല്യങ്ങളെ പ്രകീർത്തിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദേശം നൽകി. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സുസ്ഥിരതയും സമാധാനവും നൽകണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ പ്രവാചകന്റെ മൂല്യങ്ങൾ നമുക്ക് പ്രചോദനമേകുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനങ്ങൾക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആശംസകൾ നേർന്നു. സുരക്ഷിതത്വവും സുസ്ഥിരതയും നിറഞ്ഞ ഒരു രാഷ്ട്രത്തിനായി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ ടി എ
വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ്
അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരായ നടപടികൾ ശക്തമാക്കുന്നു
4,434 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
