പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിനെടുക്കും

ഇന്നലെ മാത്രം 15,223 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,06,10,883 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കുന്നതിനും രാജ്യമാകെ ബോധവൽക്കരിക്കുന്നതിനും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിനെടുക്കും. ഇതുവരെ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. 8,06,484 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ മാത്രം 15,223 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,06,10,883 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 151 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,52,869 ആയി ഉയര്‍ന്നു. നിലവില്‍ 1,92,308 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ മാത്രം 19,965 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,02,65,706 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

More from UAE