പ്രീ-കിൻ്റർഗാർട്ടനിലേക്കുള്ള പ്രവേശനത്തിന് കുട്ടികൾക്ക് ഡിസംബർ 31-ന് മൂന്ന് വയസ്സ് തികഞ്ഞിരിക്കണം.
യു എ ഇ യിൽ 2026–2027 അധ്യയന വർഷം മുതൽ കിൻ്റർഗാർട്ടനിലേക്കും ഗ്രേഡ് 1 ലേക്കുള്ള പ്രവേശനത്തിനുള്ള ഔദ്യോഗിക പ്രായ പരിധി ഓഗസ്റ്റ് 31 ൽ നിന്ന് ഡിസംബർ 31 ലേക്ക് മാറ്റി.വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ശിപാർശയെ തുടർന്ന് വിദ്യാഭ്യാസ , മാനുഷിക വികസന,കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് കൗൺസിൽ ഇതിനു അംഗീകാരം നൽകി. പ്രീ-കിൻ്റർഗാർട്ടനിലേക്കുള്ള പ്രവേശനത്തിന് കുട്ടികൾക്ക് ഡിസംബർ 31-ന് മൂന്ന് വയസ്സ് തികഞ്ഞിരിക്കണം. പ്രവേശനത്തിന് യോഗ്യത നേടുന്നതിന്, വിദ്യാർത്ഥികൾ പ്രവേശന വർഷത്തിൻ്റെ ഡിസംബർ 31-നോ അതിന് മുമ്പോ ആവശ്യമായ പ്രായം പൂർത്തിയാക്കിയിരിക്കണം. ബ്രിട്ടീഷ് പാഠ്യപദ്ധതിയിലെ ഫൗണ്ടേഷൻ സ്റ്റേജ് 1 (FS1), ഫ്രഞ്ച് സിസ്റ്റത്തിൽ PS വിഭാഗം , മറ്റ് ഇന്റർനാഷണൽ കരിക്കുലത്തിലും ഇത് ബാധകമാണ് . ഡിസംബർ 31-നകം അഞ്ച് വയസ്സ് പ്രായമാകുന്ന കുട്ടികൾക്ക് KG2ൽ , പ്രവേശനം ലഭ്യമാണ്. ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് ഡിസംബർ 31-ന് കുട്ടികൾക്ക് ആറ് വയസ്സ് തികഞ്ഞിരിക്കണം. ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാകും. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകൾ നിലവിലുള്ള സിസ്റ്റം അനുസരിച്ചു കട്ട് ഓഫ് തീയതി മാർച്ച് 31 തന്നെയായി തുടരും.

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
