പവർ ബാങ്കുകൾ വിമാനങ്ങളിൽ ഉപയോഗിക്കുന്നത് എമിറേറ്റ്സ് നിരോധിക്കും

File Image

ഒക്ടോബർ 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും

പവർ ബാങ്കുകൾ വിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചു. 
ഒക്ടോബർ 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും . ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ സമീപ വർഷങ്ങളിൽ വർദ്ധിച്ചുവരുന്നതിനാലാണ് തീരുമാനം. യാത്രക്കാർക്ക് പവർ ബാങ്കിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ വിമാനത്തിന്റെ പവർ സ്രോതസ്സ് ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമില്ല.

അതേസമയം  പ്രത്യേക നിബന്ധനകളോടെ ഉപഭോക്താക്കൾക്ക്  പവർ ബാങ്ക് ഓൺബോർഡിൽ കൊണ്ടുപോകാൻ അനുവാദമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.മണിക്കൂറിൽ  100 വാട്ട് താഴെ ദൈർഘ്യമുള്ള ഒരു പവർ ബാങ്ക്  എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക്  കൈവശം വയ്ക്കാം.
വിമാനത്തിൽ ഏതെങ്കിലും വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ്  ചെയ്യാൻ അനുമതിയില്ല.
ഗതാഗതത്തിനായി സ്വീകരിക്കുന്ന എല്ലാ പവർ ബാങ്കുകളിലും കപ്പാസിറ്റി റേറ്റിംഗ് വിവരങ്ങൾ ലഭ്യമായിരിക്കണം.വിമാനത്തിലെ ഓവർഹെഡ് സ്റ്റൗവേജ് ബിന്നിൽ പവർ ബാങ്കുകൾ വയ്ക്കാൻ പാടില്ല.  സീറ്റ് പോക്കറ്റിലോ  മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വയ്ക്കാം.നിലവിലെ നിയമം അനുസരിച്ചു ചെക്ക്ഡ് ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല .
 
വിമാനങ്ങളിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വർദ്ധിച്ചുവരുന്ന എണ്ണം കണക്കിലെടുത്താണ് പുതിയ നിയന്ത്രണം എന്ന് എമിറേറ്റ്സ്  ഒരു പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്.
ബാറ്ററി അമിതമായി ചാർജ് ചെയ്താൽ  തീപിടുത്തം, സ്ഫോടനം,വിഷവാതകം എന്നിവയ്ക്ക്  കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ ഒരു യാത്രാ വിമാനത്തിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം  പവർ ബാങ്ക് ആണെന്ന് കണ്ടെത്തിയിരുന്നു. 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.